‘കണ്ണുകളിലേക്ക് നോക്കി ഇരുന്നു, പ്രതി കുറ്റം സമ്മതിച്ചു’; പോലീസിന്‍റെ സംശയം തീർത്തത് ‘ഡോണ’

തൃശൂർ: ലോറികൾ പാർക്ക് ചെയ്യുന്ന യാർഡ് റൂമിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച മോഷ്ടാവിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത് ഡോണ എന്ന നായ. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലുവായിയിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെയോടെ പണം നഷ്ടമായത്. ഇതിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഹെൽമെറ്റ് ധരിച്ചെത്തിയ സാദൃശ്യമുള്ളസുഹൃത്തുക്കളായ മൂന്ന് പേരെ പോലീസിന് സംശയം തോന്നി. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കാത്തതും ഹെൽമെറ്റ് ധരിച്ചെത്തിയതും കുറ്റം തെളിയിക്കുന്നതിന് തടസമായി. തുടർന്നാണ് തൃശൂർ സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ ആറ് വയസുള്ള ഡോണയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. ഓഫീസ് മുറിയുടെ തകർത്ത ഹാൻഡിലിൽ നിന്ന് മണം പിടിച്ച നായ ഒരു കിലോമീറ്ററോളം ഓടി ഒഴിഞ്ഞ് കാട് പിടിച്ചുകിടക്കുന്ന സ്ഥലത്തെത്തി. അവിടെ കിണറിന് സമീപത്ത് നിന്ന് പ്രതി ഉപേക്ഷിച്ച ബാഗും വസ്ത്രങ്ങളും ഹെൽമെറ്റും മറ്റും കണ്ടെത്തി.

അവിടെ നിന്ന് വീണ്ടും മണം പിടിച്ച് ഓടിയ നായ ആളൊഴിഞ്ഞ വീട്ടിലെത്തി. അവിടെ ഹെൽമെറ്റും ഉപേക്ഷിച്ച ബാൻഡേജും കണ്ടെത്തി. ഇത് മണപ്പിച്ച ശേഷം നായ മോഷ്ടാക്കളെന്ന് പോലീസ് ആദ്യം സംശയിച്ചവരുടെ അടുത്തേക്ക് നീങ്ങി. ഒരാളെ നോക്കി നായ കുരക്കുകയും അയാളുടെ കണ്ണിലേക്ക് നോക്കി ഇരിക്കുകയും ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരാണ് സഹായം ചെയ്തു കൊടുത്തത്.തൃശൂർ സിറ്റി പോലീസ് കമീഷണർ ആദിത്യ ആർ ആണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

spot_img

Related Articles

Latest news