ലഹരിവിരുദ്ധ പ്രതിജ്ഞയും മെഹ്‌ഫിലുൽ മഹബ്ബയും സംഘടിപ്പിച്ചു;ഐ.സി.എഫ് മുർസലാത്ത് ഡിവിഷൻ

റിയാദ്: ഐ.സി.എഫ് ഇന്റർനാഷണൽ കമ്മിറ്റിയുടെ “Love Life, No Drugs” കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് മുർസലാത്ത് ഡിവിഷൻ ലഹരിവിരുദ്ധ പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു. ലഹരി മാഫിയകൾക്കെതിരെയുള്ള “Operation Toofan – The Narco Hunt” പദ്ധതിക്ക് യോഗം പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലഹരിമുക്തമായ നല്ലൊരു നാളെയ്ക്കും വരുംതലമുറയുടെ സുരക്ഷിതമായ ഭാവിക്കുമായി ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഡിവിഷൻ സെക്രട്ടറി ശിഹാബ് കണ്ണൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് “ഖൽബിലുണ്ട് എന്റെ നബി ﷺ ” എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ‘മെഹ്‌ഫിലുൽ മഹബ്ബ’യും സംഘടിപ്പിച്ചു. ആരിഫ് ചുഴലിയുടെ നേതൃത്വത്തിൽ പ്രകീർത്തന സദസ്സും ബുർദ ആസ്വാദനവും നടന്നു.

ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പ്രവാചക സന്ദേശ പ്രഭാഷണവും നടത്തി.ചടങ്ങിൽ അൻസാർ ഇസ്മായിൽ മാമ്പ്ര സ്വലാത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു. മുർസലാത്ത് ഡിവിഷൻ പരിധിയിലെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. അൻസാർ ചളിക്കോട് നന്ദി പറഞ്ഞു.

spot_img

Related Articles

Latest news