ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജിയുടെ വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഡിസംബറിനു ശേഷം ഇതു മൂന്നാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.
ഇതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. പുതുക്കിയ തുക ഫെബ്രുവരി 15 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഡിസംബറില്‍ 25 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് 185 രൂപയും വര്‍ധിപ്പിച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുമ്പോഴാണ് നടുവൊടിക്കുന്ന പാചകവാതക വില വര്‍ധനവും.