ദുബൈ: സമ്മാനമായി ലഭിച്ച കാര്‍ വാങ്ങാന്‍ വിജയി എത്താതായതോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാര്‍ വില സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റിന് കൈമാറി. കാറിെന്റ വിലയായ 132000 ദിര്‍ഹമാണ് (ഏകദേശം 26 ലക്ഷം രൂപ) അപ്രതീക്ഷിതമായി റെഡ് ക്രസന്റ് നേടിയത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രമോഷനിലാണ് ഒരു വ്യക്തി കാര്‍ സമ്മാനം നേടിയത്.
ഇയാള്‍ സമ്മാനം വാങ്ങാനെത്താത്തതോടെ കാര്‍ വില്‍ക്കുകയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച തുകയാണ് റെഡ്ക്രസന്റ് അല്‍ ദഫ്ര ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജാസിം അല്‍ മസ്റൂഇക്ക് ലുലു ഗ്രൂപ് വെസ്റ്റേണ്‍ റീജ്യന്‍സ് ഓപറേഷന് മാനേജര്‍ ഉണ്ണികൃഷ്ണന് പറമ്ബിലും ക്വാളിറ്റി മാനേജര്‍ യൂസഫ് ഗദിയാലിയും കൈമാറിയത്. അല്‍ ദഫ്ര മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ചടങ്ങ് നടന്നത്. ലുലുവിെന്റ സേവനത്തിന് നന്ദിയുണ്ടെന്നും ഇമാറാത്തിലെ റെഡ് ക്രസന്റിന് ഇത് വലിയ സഹായമാണെന്നും ചടങ്ങില്‍ അല്‍ മസ്റൂഇ പറഞ്ഞു.
ലോകത്താകമാനമുള്ള 210 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് മികച്ച സമ്മാനങ്ങള്‍ നേടാന്‍ അവസരമുള്ള പ്രമോഷനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം മത്സരത്തിലെ വിജയിയാണ് സമ്മാനം സ്വീകരിക്കാന്‍ എത്താതിരുന്നത്.