By : ഷിബു ഉസ്മാൻ, റിയാദ്
റിയാദ് പുസ്തകമേളയിൽ നാലാം ദിനമാണ് ഒലീവ് പബ്ലിക്കേഷന്റെ സ്റ്റാളിലേക് കടന്നു ചെല്ലുന്നത്. എം കെ മുനിർ എം എൽ എ എഴുതിയ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ലഘുജീവ ചരിത്രമായ “പറഞ്ഞു തീരാത്ത ഒരു ജീവിതം ” അവിടെ കിട്ടുമെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.
എഴുത്തുകാരന്റെ കയ്യിൽ നിന്ന് കൈയ്യൊപ്പോടെ അത് സ്വീകരിച്ചു. പുസ്തകത്തിന്റെ പേരിടലിന്റെ കാര്യത്തിലേക്ക് മുനീർ സാഹിബിന്റെ വർത്തമാനം എത്തിയപ്പോൾ ആണ് ശിഹാബ് തങ്ങൾ സി എച്ഛ് ന്റെ മകനെ തന്നെ തന്റെ ആത്മ കഥ എഴുതാൻ ഏല്പിച്ചതിന്റെ നാൾ വഴികൾ മനസിലായത്.
എഴുത്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് തങ്ങൾ രോഗ ശയ്യയിലേക്ക് ആയത്.അങ്ങനെ തങ്ങൾ പറഞ്ഞു “മുനീർ ഇനി ബാക്കി നീയങ്ങ് എഴുതിക്കോ “. തങ്ങൾ ആരോടും പറയാതെ വെച്ചിരുന്ന ഒത്തിരി കാര്യങ്ങൾ 169 പേജോടെ 21 അധ്യായതിൽ വളരെ കാച്ചി കുറുക്കി വായനക്കാർക്കായി എത്തിച്ചു.
“എം ടി പറഞ്ഞത് പോലെ കേരളത്തിന്റെ മണ്ണിൽ പലരും വിതച്ച വിഷ വിത്തുക്കൾ മുളക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ട് തന്നെയാണ് ”
വായിച്ചു തുടങ്ങി …
ഷിബു ഉസ്മാൻ, റിയാദ് മീഡിയ ഫോറത്തിന്റെ വൈസ് പ്രസിഡന്റും പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമാണ്. കായംകുളം സ്വദേശി , റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്.