തലശ്ശേരി : കണ്ണൂർ തലശ്ശേരി ഓടക്കാട് മഹല്ല് സദർ മുഅല്ലിം എം പി അബ്ദുൽ ഖാദർ മുസ്ലിയാർ (73) അന്തരിച്ചു. മഹല്ലിൽ 50 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു.
മഹല്ല് ഖത്തീബ് , സദർ മുഅല്ലിം, മഹല്ല് ഖാളി, മഹല്ല് ഉപദേശക സമിതി ചെയർമാൻ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചു വരികയായിരുന്നു ഉസ്താദ്. പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും ഖദീസുമ്മയുടെയും മകനാണ്. ശാന്ത സ്വഭാവം ജീവിതത്തിൽ ഉടനീളം പുലർത്തിയിരുന്നു.
ഭാര്യ : ഖദീജ, മക്കൾ : മുനീർ, സുമയ്യ, മുഹമ്മദ്, മരുമകൻ : കരീം, സഹോദരൻ : മുഹമ്മദ് മുസ്ലിയാർ, പരേതരായ അഹമ്മദ്, മൊയ്ദു. ഓടക്കാട് പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു.