എം പത്മനാഭന്‍ മാസ്റ്റര്‍ നിര്യാതനായി

സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണാശുപത്രി പ്രസിഡണ്ടുമായ എം പത്മനാഭന്‍ മാസ്റ്റര്‍ (71) നിര്യാതനായി. ഹോസ്പിറ്റല്‍ ഫെഡറേഷന്‍ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരും വഴി ട്രയിനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തൃപ്പൂണിത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ പി പി രജ്ഞിനി ടീച്ചർ ഒപ്പമുണ്ടായിരുന്നു. വടകരയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതു മണി വരെ വടകര സഹകരണ ആശുപത്രിയിലും 10 മണി വരെ സി പി ഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. മകള്‍: അഡ്വ.അണിമ. മരുമകന്‍: രൂപക്.

സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് മേമുണ്ടയിലെ മുയ്യാരത്ത് വീട്ടുവളപ്പില്‍.  പത്മനാഭന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

spot_img

Related Articles

Latest news