മുക്കം:വ്യാപാര രംഗത്തും, രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും നിറസാനിധ്യമായിരുന്ന എം.ടി അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ, കറുത്തപറമ്പ് 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി – KVVES നെല്ലിക്കാപറമ്പ് യൂണിറ്റ് സംയുക്തമായി കറുത്തപറമ്പിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സുഹൃത്തുക്കളും പങ്കെടുത്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.വി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് പ്രസിഡന്റ് ഇസ്മായിൽ മേച്ചീരി അധ്യക്ഷത വഹിച്ചു. KVVES സെക്രട്ടറി സുനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
അബൂബക്കർ ഹാജിയുടെ സമൂഹത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും സേവനങ്ങളും, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ നിറസാനിധ്യവും, വ്യാപാര രംഗത്തെ സംഭാവനകളും യോഗത്തിൽ ഓർത്തെടുത്തു. സമൂഹത്തിന് നൽകിയിരുന്ന പിന്തുണയും സഹായഹസ്തവും അനുസ്മരണ പ്രസംഗങ്ങളിൽ നിറം പിടിച്ചു.
ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ശരീഫ് അമ്പലക്കണ്ടി, ജംഷിദ് ഒളകര, പി.എം സുബൈർ ബാബു, അബ്ദുള്ള കെ.പി, ഷാഹിന ടീച്ചർ, കെ.കൃഷ്ണദാസ്, സജീഷ് കെ.പി, സലീം മാസ്റ്റർ തോട്ടത്തിൽ, പി.അലി അക്ബർ, ജി. അബ്ദുൽ അക്ബർ, ബാബു തോണ്ടയിൽ, അബ്ദുൽ മജീദ് കരിമ്പാലൻ കുന്നത്ത്, മുഹമ്മദ് മാസ്റ്റർ കെ.പി, പി.ടി അഹമ്മദ് മാസ്റ്റർ, ഷറഫുദ്ധീൻ മാസ്റ്റർ, പി. ഖാലിദ്, മണ്ണിൽ മുഹമ്മദ്, റൗഫ് കാക്കാഞ്ചേല, ഉണ്ണിക്കുട്ടി കെ.പി, സുഭാസ് കെ.പി, എൻ.എച്ച് മുഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ-സാമൂഹിക-വ്യാപാര രംഗത്തെ നേതാക്കളും സുഹൃത്തുക്കളും അനുസ്മരിച്ചു.
പങ്കെടുത്തവർ എല്ലാവരും എം.ടി അബൂബക്കർ ഹാജിയുടെ നിര്യാണം സമൂഹത്തിന് വലിയൊരു നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ ജീവിത സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും വിലയിരുത്തി.