മെഷിനറി എക്സ്പോ 2025″ എറണാകുളത്ത്

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായ യന്ത്ര പ്രദർശനമേളയായ മെഷിനറി എക്സ്പോയുടെ ഏഴാമത് പതിപ്പ് “മെഷിനറി എക്സ്പോ 2025” എറണാകുളം ജില്ലയിലെ കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൽ 2025 സെപ്റ്റംബർ 20 മുതൽ 23 വരെ സംഘടിപ്പിക്കും.

വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും, സംരംഭകർക്ക് ഗുണകരമാകും വിധം, അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. സംസ്ഥാന വികസനത്തിനായി പ്രായോഗികമായി ഏറ്റെടുക്കുവാൻ കഴിയുന്ന സംരംഭക മേഖലകളായ കാർഷിക – ഭക്ഷ്യ സംസ്ക്കരണം, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ്, ജനറൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ മെഷിനറികൾ നൂതനമായ പാക്കിംഗ് മെഷിനറികൾ എന്നിവ ഉൾപ്പെടെയുള്ള യന്ത്ര സാമഗ്രികൾ മേളയിൽ പ്രദർശിപ്പിക്കും. ഇവയുടെ പ്രവർത്തനവും മറ്റ് പ്രായോഗിക വശങ്ങളും സംരംഭകർക്കും, സംരംഭകരാകാൻ താൽപ്പര്യപ്പെടുന്നവർക്കും നേരിട്ട് മനസ്സിലാക്കി നൽകുന്നതിനായി മെഷിനറികളുടെ തൽസമയ ഡെമോ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news