വടകരയിൽ നായശല്യം രൂക്ഷം; നാലു പേർക്ക് കടിയേറ്റു

വടകരയിൽ വിവിധ ഭാഗങ്ങളിൽ ഭ്രാന്തൻ നായയുടെ ശല്യം കൂടി വരുന്നു. കീഴൽ പൊക്കാട്ടി ബസാറിനടുത്തു നിന്നും കടിയേറ്റ നാലു പേരെ ആസ്പത്രിയിലേക്ക് മാറ്റി.

കീഴൽ സദേശികളായ രണ്ടു പേർക്കും ആര്യന്നൂർ സ്വദേശികളായ രണ്ടു പേർക്കുമാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളിൽ വില്യാപ്പള്ളിയിൽ രണ്ടു പേർക്ക് നായയുടെ കടിയേറ്റിരുന്നു.

തെരുവുനായകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ നായ ശല്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് വിവിധ രാഷ്ട്രിയ പാർട്ടികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പട്ടു.

spot_img

Related Articles

Latest news