മദ്രസ അധ്യാപകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത ഭവനവായ്പ; അപേക്ഷകൾ ക്ഷണിച്ചു; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിനായി പലിശരഹിത ഭവനവായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പൂർത്തിയാക്കിയവർക്കും അംശദായം കുടിശ്ശികയില്ലാതെ കൃത്യമായി അടച്ചു വരുന്നവർക്കുമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സ്വന്തം പേരിൽ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

25 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പലിശയില്ലാതെ അനുവദിക്കുന്ന വായ്പ പത്ത് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും.

അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും അംശദായം അടച്ച രേഖകളും ഉള്ളടക്കം ചെയ്യേണ്ടതുണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.

വായ്പയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ ക്ഷേമനിധി ബോർഡിന്റെ www.kmtboard.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

⭕️

spot_img

Related Articles

Latest news