മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം

2023-24 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.kmtboard.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 15 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പിഒ കോഴിക്കോട്-673005 എന്ന വിലാസത്തില്‍ നൽകണം. ഫോണ്‍: 0495-2966577, 9188230577.

spot_img

Related Articles

Latest news