കൊവിഡ് വ്യാപനം രൂക്ഷമായതോടെ മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ക്ഡൗണ്‍. നഗരമേഖലകളില്‍ രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.
രോഗ വ്യാപനനം നിയന്ത്രിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മധ്യപ്രദേശില്‍ 14,043 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസഥാനത്തെ ഏറ്റവും വലിയ നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങലിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്‍ഡോറില്‍ ഇന്നലെ 866 പുതിയ കേസുകളും ഭോപ്പാലില്‍ 618 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇതു 4000ല്‍ അധികം പേരാണ് ഇതുവരെ മരിച്ചത്.
രോഗവ്യാപനം രൂക്ഷമായതോടെ ഉത്തര്‍പ്രദേശിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലഖ്‌നൗ, വാരാണസി, കാണ്‍പൂര്‍, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യു.പിയില്‍ 6002 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലും കേരളത്തിലും കൊവിഡ് നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.