മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 66,191 പേർക്ക് രോഗം സ്ഥിരീകരിച്ചു. 832 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,450 പേർ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഏഴുലക്ഷത്തോളം ആളുകൾ ചികിത്സയിൽ കഴിയുന്നുണ്ട്.
അതേസമയം, രാജ്യതലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 22,933 പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,592 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.