മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തില്‍ മരിച്ചു. അജിത് പവാർ ഉള്‍പ്പടെ ആറു പേർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഡി ജി സി എ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 8.45 മണിയോടെയാണ് അപകടം.

അജിത് പവാർ ബാരാമതിയില്‍ നടക്കുന്ന നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തു.

spot_img

Related Articles

Latest news