പുതുച്ചേരി : ഹൈക്കോടതി ഉത്തരവ് പ്രകാരം മാറ്റിവെച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബർ 2,7,13 തീയ്യതികളിൽ മൂന്ന് ഘട്ടങ്ങളായി നടത്തും.നവംബർ 17നാണ് വോട്ടെണ്ണൽ .
മാഹിയിൽ മൂന്നാം ഘട്ടം നവംബർ 13നാണ് തെരഞ്ഞെടുപ്പു്.പുതുച്ചേരി , ഉഴവർകരൈ നഗരസഭകളിൽ ഒന്നാം ഘട്ടം നവംബർ 2നും, കാരൈക്കൽ , യാനം, മാഹി നഗരസഭകളിൽ മൂന്നാം ഘട്ടം നവംബർ 13നുമാണ് തെരഞ്ഞെടുപ്പ്.
മാഹിയിൽ ഒക്ടോബർ 22 മുതൽ 29 വരെ പത്രിക നൽകാം.സൂക്ഷ്മ പരിശോധന 30ന്, പിൻവലിക്കൽ നവംബർ 2ന്. തെരഞ്ഞെടുപ്പ് നവംബർ 13.വോട്ടെണ്ണൽ നവംബർ 17ന്.