കൊടിയത്തൂർ: മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂർ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പീർ മുഹമ്മദ് – എരഞ്ഞോളി മൂസ അനുസ്മരണ ഇശൽ രാവ് കൊടിയത്തൂരിൽ വെച്ച് നടന്നു. പ്രശസ്ത ഗായിക രഹന നയിക്കുന്ന മാപ്പിളപ്പാട്ട് ഇശലുകളാണ് കൊടിയത്തൂരിൽ നിറഞ്ഞ സദസിൽ അരങ്ങേറിയത്.
ചടങ്ങിൽ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ്, ടി.പി അബ്ദുള്ള ചെറുവാടി, കേണൽ എ.എം അബദുൽ മജീദ്, ടെലിഫിലീം സംവിധായകൻ കെ.ടി മൻസൂർ എന്നിവരെ ആദരിച്ചു.
ടി സി സിദ്ദീഖ് MLA ഉദ്ഘാടനം ചെയ്തു., ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വി അവാർഡ് ദാനം നടത്തി. എം. എ മുഹമ്മദ് അധ്യക്ഷനായിരുന്നു., ടി.കെ അബൂബക്കർ, സി.ടി.സി അബ്ദുള്ള, കെ.പി അബ്ദുറഹിമാൻ, റാഫി കെ, ആബിദ് കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു. മുജീബ് കുയ്യിൽ സ്വാഗതവും , കെ പി അഷ്റഫ് നന്ദിയും പറഞ്ഞു.