മജ്ലിസ് മദ്രസ്സ പരീക്ഷ : റിയാദിന് വിജയത്തിളക്കം

റിയാദ്: മജ്‌ലിസുത്തഅ്‌ലീമുൽ ഇസ്‌ലാമി കേരള മദ്റസ വിദ്യാർഥികൾക്കായി നടത്തിയ വാർഷിക പൊതുപരീക്ഷയിൽ റിയാദിൽനിന്നുള്ള മദ്‌റസകൾക്ക് നൂറുമേനി വിജയം. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് പൊതു പരീക്ഷ നടത്തിയത്.

പ്രൈമറി വിഭാഗം ഏഴാം തരത്തിൽ 35 വിദ്യാർഥികൾ റിയാദിൽനിന്നും പങ്കെടുത്തു. ഇവരിൽ 11 പേർ എ പ്ലസും 12 പേർ എ ഗ്രേഡും കരസ്ഥമാക്കി.

അദ്നാൻ അബ്ദുസ്സലാം, അമാൻ അലി സനൂജ്, ആദിൽ ഇല്യാസ്‌, ബസ്സാം തോട്ടത്തിൽ, ഫഹ്മി താജ്, മുഹമ്മദ്‌ ഹിസാം, നബ്ഹാൻ ശമീം, നഹാൽ റയ്യാൻ, സഹർ ആയിശ, സൽമാൻ ഉമർ കുഞ്ഞാലി, സാനിയ ഫയ്ഹ എന്നിവരാണ് എ പ്ലസ് നേടിയവർ.

വിജയികളെയും നൂറുമേനി കരസ്ഥമാക്കിയ മദ്റസകളെയും തനിമ സാംസ്കാരിക വേദി പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അനുമോദിച്ചു. മത വൈജ്ഞാനിക രംഗത്തും ഇസ്ലാമിക വ്യക്തിത്വ രൂപവത്കരണത്തിലും അതിശ്രദ്ധ പുലർത്താൻ പരിശ്രമിക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

spot_img

Related Articles

Latest news