വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ടെസ്റ്റുകൾ സൗജന്യമാക്കുക, എം.ഡി.എഫ്

കോഴിക്കോട്: കോവിഡ് മഹാമാരിയിൽ യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്കു മറ്റൊരു ദുരന്തമായി മാറുകയാണ് കരിപ്പൂരിലെ അന്യയമായ

റാപിഡ് പിസിആർ ടെസ്റ്റ് നിരക്ക്.തൊട്ടടുത്ത സ്വകാര്യവിമാനത്താവളങ്ങളിൽ പോലും 2500 രൂപക്ക് പ്രസ്തുത പരിശോധനകൾ ലഭ്യമാണെന്നിരിക്കെ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളത്തിൽ 3400 രൂപ ഈടാക്കികൊണ്ടാണ് ഈ പകൽക്കൊള്ള നടത്തുന്നത്. അങ്ങേയറ്റം പ്രതിഷേധാർഹ മാണന്ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ഭാരവാഹികളുടെ യോഗം കുറ്റ പ്പെടുത്തി.

തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങിയിട്ടുള്ള പതിനഞ്ച് ലക്ഷത്തോളം വരുന്ന ഗൾഫ് പ്രവാസികളിൽ ഏറിയ പങ്കും കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന മലബാറിലെ തൊഴിലാളികളാണ്. ഇതിൽ ബഹുഭൂരിപക്ഷവും കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നവരുമാണ്‌.

ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തേണ്ട വരുമാനം മാത്രമുള്ള ഗൾഫ് തൊഴിലാളികൾ മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിക്കിടന്നവരാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ മടക്കയാത്ര മുടങ്ങി ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ കഴിയാതെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അങ്ങനെ വന്നാൽ കൊറോണയെക്കാൾ വലിയ ദുരന്തങ്ങൾക് നാം സാക്ഷിയാകേണ്ടി വരും.

വിദ്യാർത്ഥികളടക്കം കുടുബങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ഭാരമാണ് വരുത്തി വെച്ചിട്ടുള്ളത്

സംസ്ഥാന സർക്കാർ തൊഴിലാളികളുടെതും വിദ്യാർത്ഥികളുടെയും ടെസ്റ്റ് ചാർജ്ജ് ഏറ്റെടുക്കണം അല്ലാത്ത പക്ഷം എം.ഡി.ഫ് പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് മലബാർഡവലപ്പ്മെൻറ് ഫോറം ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നൽകി

ഗൾഫ് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും
റാപിഡ് പിസിആർ ടെസ്റ്റ് സൗജന്യമാക്കുക

വിമാനത്താവളങ്ങളിൽ
സർക്കാർ ലാബുകൾ സെറ്റ് ചെയ്തു പരോശോധന സംവിധാനമൊരുക്കുക

വിമാനത്താവളങ്ങളിലെ ടെസ്റ്റ് നിരക്കുകൾ ഏകീകരിക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡവലപ്മെന്റ് ഫോറം പ്രതിനിധികൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ അയച്ചു.

എം.ഡി.എഫ്‌ വൈസ് പ്രസിണ്ടണ്ട് :അഡ്വ: സുജാത വർമ്മ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി സഹദ് പുറക്കാട് യോഗം ഉൽഘാടനം ചെയ്തു.

രക്ഷാധികാരിമാരായ ഗുലാം മുഹമ്മദ് ഹുസൈൻ കൊളക്കാടൻ ,ഹാരിസ് കോസ് മോസ്ഭാരവാഹികളായ പി.കെ കബീർ സലാല ,പി.എ അസാദ് ,മുഹമ്മദ് അൻസാരി ,അഷറഫ് കളത്തിങ്കൽ പാറ , പ്രത്യു രാജ് നാറാത്ത്, ബാലൻ അമ്പാടി, എം എ ഷഹനാസ് ,ഫീഡ്രാപോൾ ,മിനി എസ്സ് നായർ ,അഫ്സൽ ബാബു, മൊയ്തുപ്പ കൊട്ടക്കൽ എ.പി മൊയ്തീൻ തിരൂർ പ്രാഫസർ സൈതലവി ,മുഹമ്മദ് ഫററുഖ്, വാസൻ നെടുങ്ങാടി ,സജ്ന വേങ്ങേരി ,ഇഞ്ചിനിയർ ഫസ്ല ബാനു പി.ക്കെ ,നിസ്താർ ചെറുവണ്ണൂർ ,അബ്ബാസ് കളത്തിൽ ,സലിം പറമ്പിൽ, ഷെബിർ കോട്ടക്കൽ എന്നിവർ സംസാരിച്ചുജന:സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി സ്വാഗതവും ട്രഷറർ സന്തേഷ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news