ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി ഊഹാപോഹങ്ങൾ ഇപ്പോഴും നിലവിലുണ്ട്
ഹെൽത്ത് ചെക്കപ്പിനും ചികിത്സക്കുമായി അദ്ദേഹം അമേരിക്കയിൽ ആയിരുന്നു. തിരിച്ചെത്തിയ ശേഷം ആണ് പുതിയ പ്രഖ്യാപനം. എന്നാൽ രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സംഘടന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രാഷ്ട്രീയ സംഘടന സംബന്ധിച്ച് രജനികാന്തിന്റെ പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്. രജനി മക്കൽ മൻട്രത്തിലെ അംഗങ്ങളെ സന്ദർശിച്ചിട്ട് കുറച്ച് കാലമായി എന്ന് പത്രസമ്മേളനത്തിൽ സൂപ്പർതാരം പറഞ്ഞു.