മലബാറിലെ ആറ് ജില്ലകളിൽ നിന്നുള്ള 60 നിയോജക മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ മേഖലയിലുള്ള അവഗണനക്ക് പരിഹാരം നിർദ്ദേശിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മലബാറിലെ വിദ്യാർത്ഥികൾക്ക് മലബാറിൽ തന്നെ ഉപരിപoനം നടത്താൻ കഴിയുന്ന രീതിയിൽ ഹയർ സെക്കണ്ടറി, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ മലബാറിൽ തന്നെ കൊണ്ട് വരാനും യൂനിവേഴ്സിറ്റികളും പുതിയ ടെക്നിക്കൽ കോളേജുകളും ആരംഭിക്കാനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഇവിടെ ആരംഭിച്ച് മലബാറിൻ്റെ വിദ്യാഭ്യാസ വികസനം ഉറപ്പ് വരുത്താൻ കൃത്യമായ വിവരശേഖരണം നടത്താനും അതിനായി പദ്ദതികൾ നിർദ്ദേശിക്കാനും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം വിദ്യാഭ്യാസ വികസന സമിതി യോഗം തീരുമാനിച്ചു
മലബാർ ഡവലപ്മെൻ്റ് ഫോറം മലബാർ വിദ്യാഭ്യാസ വികസന സമിതി യുടെ ഔപചാരികമായ ഉൽഘാടനം മുൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ലിഡാ ജേക്കബ് ഐ.എ.എസ് ഉൽഘാടനം ചെയ്തു
ചടങ്ങിൽ ചാപ്റ്ററിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൺവീനർമാർക്കുള്ള പരിശിലനവും നടന്നു
ഓരോ ചാപ്റ്ററിലും വിദ്യാഭ്യാസ വിചക്ഷണൻമാരും വിദ്യാഭ്യാസ പ്രവർത്തകരും അദ്യാപകരുമടങ്ങുന്ന 11 അംഗ സമിതിയാണ് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്ന സമിതി.
പഠന റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഗവൺമെൻ്റ് തലത്തിലും മറ്റ് വിദ്യാഭ്യാസ ഏജൻസികളെയും സംഘടനകളെയും സംഘടിപ്പിച്ച് വിപുലമായ വിദ്യാഭ്യാസ പദ്ദതി തയ്യാറാക്കും. ഇവ നടപ്പിലാക്കുന്നതിനായി വിപുലമായ തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.അതിനായി വിവിധ ‘തലങ്ങളിലുള്ള’ യോഗങ്ങൾ വിളിച്ച് ചേർക്കും.
പുതിയ ദേശീയ വിദ്യാഭ്യാസ പദ്ദതി വിദ്യാഭ്യാസ രംഗത്ത് സമുല മാറ്റം കൊണ്ടുവരും. കേരളം അതിനുള്ള ക്രമികരണങ്ങൾക്കായി തയ്യാറെടുക്കണം
മലബാറിലെ വിദ്യർത്ഥികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനും തുടർവിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. അതിനായി ഒരുമിച്ചുള്ള ശ്രമം നടകേണ്ടതുണ്ട്. ജനപ്രതിനിധികളും വിദ്യാസപ്രവർത്തകരും ഒത്തൊരുമിച്ച് നിങ്ങളും അതിന് എം. ഡി.എഫി ന് നേതൃത്വം കൊടുക്കാൻ കഴിയുമെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ലിഡാഇജക്കബ് പ്രത്യാശ പ്രകടിപ്പിച്ചു
മലബാറിൽ വിദ്യാഭ്യാസ മേഖലയിലെ വലിയ അന്തരം വിവിധ തലങ്ങളിലെ കണക്കുകൾ അവതരിപ്പിച്ച് എം ഡി.എഫ് സെൻട്രൽ കൗൺസിൽ അംഗവും മുൻ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രാഫസർ അബ്ദുൾ നാസർ കീശ്ശേരി വിശദീകരിച്ച് സംസാരിച്ചു
മലബാറിൻ്റെ വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ കാലഘട്ടത്തിൻ്റെ ചലനങ്ങൾക്ക് സമാനമായ വിദ്യാഭ്യാസ നയരൂപികരണത്തിന് സർക്കാർ ശ്രമിക്കണമെന്ന് കണ്ണൂർ എസ്സ് എൻ കോളേജ് ഇംഗ്ളിഷ് വിഭാഗം മേധാവി ഡോ: സി.പി സതിഷ് അഭിപ്രായപ്പെട്ടു
ദേശിയ വിദ്യാഭ്യാസ നയത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ഡോ: സതീഷ് പറഞ്ഞു
എം ഡി എഫ് ചാപ്റ്ററുകളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ രുപരേഖ എം. ഡി. എഫ് വിദ്യാഭ്യാസ സമിതി അംഗം സുകുമാരൻ കൊയിലാണ്ടി അവതരിപ്പിച്ചു
എം.ഡി എഫ് പ്രസിഡൻ്റ് എസ്.എ അബുബക്കർ അദ്യക്ഷത വഹിച്ചു
ചെയർമാൻ യു.എ നസീർ മുഖ്യ പ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി മോഡറേറ്റായിരുന്നു
രക്ഷാധികാരിമായ സഹദ് പുറക്കാട്, ഹാരിസ് കോസ്മോസ്, ട്രഷറർ വി. പി സന്തോഷ്, ഭാരവാഹികളായ ഫ്രിഡാ പോൾ, വിവിധ ചാപ്റ്ററിലെ എം ഡി എഫ് വിദ്യാഭ്യാസ സമിതി കൺവീനർ മാരായ
എംപി ഹരിദാസ് (കോട്ടക്കൽ )
ഹംസാകുട്ടി (പൊനാന്നി ) ഷെമിൽ മാസ്റ്റർ ( താനൂർ ),
അസി. പ്രാഫസർ റിസ് വിൻ കെ. (കുണ്ടോട്ടി ) ഉമ്മർ മാസ്റ്റർ ( ഏറനാട് )
മുസ്ഥഫ മാസ്റ്റർ (തിരു രങ്ങാടി) റഷീദ് ചാലിയം ( ബേപ്പൂർ ) ഡോ: ബിന്ദു ജോർജ് (കോഴിക്കോട് നോർത്ത് ), എ പി റഷിദ് (കോഴിക്കോട് സൗത്ത് )
ജയപ്രകാശ് (കുന്ദമംഗലം )
ജ്യോതി ഗംഗാധരൻ (കൊടുവള്ളി ) സാജിത് പുതിയ പുരയിൽ ( ബാലുശ്ശേരി ) റഷിദ് എം (പ്രരാമ്പ്ര) അബ്ദുള്ള മാസ്റ്റർ മേനികണ്ടി (കുറ്റ്യാടി ) അസി: പ്രാഫസർ നൂസൈബ നാസർ (നാദാപുരം )പിഎം മനോജ് കുമാർ (വടകര ) എന്നിവർ സംസാരിച്ചു
എം ഡി എഫ് വിദ്യാഭ്യാസ വികസന സമിതി സെൻട്രൽ കമ്മിറ്റി കൺവീനർ അഫ്സൽ ബാബു സ്വാഗതവും
എം ഡി എഫ് വൈസ് പ്രസിഡൻറ് അഷറഫ് കളത്തിങ്ങൽപാറ നന്ദിയും പറഞ്ഞു
‘