കാബൂള്‍: താലിബാന് തീവ്രവാദികള്‍ പിടിച്ചെടുത്ത അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും താലിബാന് അക്രമണത്തിന് ഇരയുമായ മലാല യൂസഫ് സായ്. രാജ്യത്തെ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
താലിബാന് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികള്‍ വെടിനിര്‍ത്തലിനായി ഇടപെടണം.
മാനുഷികമായ സഹായങ്ങള്‍ അഫ്ഗാന് ജനതക്ക് ഒരുക്കണം. അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.