മലപ്പുറത്ത് കൊവിഡ് കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴോട്ട്

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ തുടരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ മെയ് 30 വരെ മാത്രം. മലപ്പുറത്ത് കൊവിഡ് രോഗം കുറഞ്ഞുവരുന്നുണ്ട്. ജൂണ്‍ ഒമ്പത് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നായിരുന്നു വിദഗ്ധ സമിതിയുടെയും ശുപാര്‍ശ.

അതേ സമയം ജന ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു.

കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നായിരുന്നു ആരോഗ്യ വകുപ്പും പൊലിസും എല്ലാം ഉന്നത തലയോഗത്തില്‍ എടുത്ത നിലപാട്.

കയര്‍, കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. പകുതി ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അതേ സമയം മദ്യശാലകള്‍ ഉടന്‍ തുറക്കില്ല.

spot_img

Related Articles

Latest news