മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) ലോഗോ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) പുതിയ ലോഗോ പ്രകാശനം ചെയ്തു.

റിയാദ് ബത്തയിലെ സഫാ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര തുടങ്ങിയവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു.

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിയാദ് കേളി പ്രസിഡൻ്റ് സെബിൻ ഇഖ്ബാൽ, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപ്പറമ്പൻ, ഹാരിസ് ചോല, ഷബീർ ഒതായി, അബൂബക്കർ മഞ്ചേരി, മിഅ വനിതാ അഡ്മിൻ പാനൽ അംഗം ജുവൈരിയത്ത്, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മിഅ ട്രഷറർ ഉമറലി അക്ബർ ഒതുക്കുങ്ങൽ ആമുഖ പ്രസംഗം നടത്തി. വർക്കിങ്ങ് പ്രസിഡൻ്റ് അസൈനാർ ഒബയാർ, സൈഫു വണ്ടൂർ, വിനീഷ് ഒതായി, ബിൻയാമിൻ ബിൽറു, അൻവർ സാദത്ത്, സുനിൽ ബാബു എടവണ്ണ, ശിഹാബ് കരുവാരകുണ്ട്, സാദിഖ് വടപുറം, മൻസൂർ ചെമ്മല, ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, ഉപദേശക സമിതി അംഗങ്ങളായ അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസാർ, വൈസ് പ്രസിഡൻ്റുമാരായ ഹബീബുറഹ്മാൻ, മജീദ് മണ്ണാർമല നിർവ്വാഹക സമിതി അംഗങ്ങളായ സൈനുദ്ദീൻ വെട്ടത്തുർ, അബ്ദുൾ മജീദ് ചോല, മുനീർ കുനിയിൽ, വനിത അംഗങ്ങളായ നമി, നുഫീദ തുടങ്ങിയവർ സന്നിഹിദരായിരുന്നു.
ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ സാഗതവും റിയാസ് വണ്ടൂർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news