ബഹുസ്വരതയെ ഹൃദയത്തോട് ചേർത്തുവെച്ച പാരമ്പര്യമാണ് മലപ്പുറത്തിന്റേത് -പി.സുരേന്ദ്രൻ

ദോഹ: ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോട് ചേർത്തുവെച്ച് അഭിമാനത്തോടെ ലോകത്തിന്റെ മുമ്പിൽ എഴുന്നേറ്റ് നിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ സീസൺ-5 പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഫ്യൂഷൻ ലോകത്തിന് എന്നും മാതൃകയാണ്.
ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടി ഖത്തർ കെ.എം.സി.സി സംസ്ഥന പ്രസിഡന്റ് ഡോ.അബ്ദു സമദ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ ഇന്നലെകളിൽ അവശേഷിക്കപ്പെട്ട നന്മയുടെയും സ്‌നേഹ അടരുകൾ പുനരാവിഷ്‌കരിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശമാണ് മലപ്പുറം പെരുമ പോലുള്ള പരിപാടികൾ പകർന്നു നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.മുഹമ്മദ് ഈസ ബ്രോഷർ പ്രകാശനം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകരായ സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷൻസ് മാനേജർ ഷാനിബ് ശംസുദ്ധീൻ ഏറ്റുവാങ്ങി. കെ.എം.സി.സി അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ സി.വി ഖാലിദ് ഉപഹാരം സമർപ്പിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റി അംഗം നിഹാദ്, കെ.എം.സി.സി നേതാക്കളായ അബ്ദുന്നാസർ നാച്ചി, എ.വി അബൂബക്കർ ഖാസിമി, പി.എസ്.എം ഹുസൈൻ, റഹീം പാക്കഞ്ഞി, അൻവർ ബാബു വടകര, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ടി.ടി.കെ ബഷീർ, സൽമാൻ എളയിടം, താഹിർ താഹാകുട്ടി, ഫൈസൽ കേളോത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും ട്രഷറർ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news