മുക്കം: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പ്രാഥമിക റൗണ്ട് ക്വിസ് മത്സരം മുക്കം എം എ എം ടി ടി ഐ യിൽ നടന്നു.
എൽപി – യുപി വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി മത്സരാർഥികൾ പങ്കെടുത്തു. സബ്ജില്ല തല മത്സരം ആഗസ്റ്റ് 9 നും ജില്ല തലം ആഗസ്റ്റ് 17 നും സംസ്ഥാന തലം സപ്തംബർ 13 നും നടക്കും.
എം എ എം ടി ടി ഐ ഹെഡ്മിസ്ട്രസ് താഹിറ സമ്മാനങ്ങൾ വിതരണം ചെയ്തു.ബിജുല ,ഇ കെ മുഹമ്മദലി, ബഷീർ പാലത്ത്, ടി കെ ജുമാൻ, ലൈലാബി മുസ്തഫ, ഷൈജ , ഫിൽസി, അമീൻ ജൗഹർ സംസാരിച്ചു.
അൻവർ , അസീസ് തോട്ടത്തിൽ, ജാബിർ കുങ്ങഞ്ചേരി, സലീം തടപ്പറമ്പ്, ആത്തിക്ക, പി എം ആയിഷ ഹബീബ്, ഹന ഫൈറൂസ്,മിന മറിയം നാഫിയ, ബുഷ്‌റ എന്നിവർ നേതൃത്വം നൽകി.
മത്സരഫലം (യു പി വിഭാഗം)
ഒന്നാം സ്ഥാനം -മുഹമ്മദ് അമീൻ ഫൈസൽ (എ യു പി എസ് താഴക്കോട്)
രണ്ടാം സ്ഥാനം -റജ ഖദീജ (എ യു പി എസ് താഴക്കോട്)
മൂന്നാം സ്ഥാനം -ഫിദ ഫാത്തിമ ( എം കെ എച്ച് എം എം ഒ യു പി എസ് ,മുക്കം)
എൽ പി വിഭാഗം
ഒന്നാം സ്ഥാനം – അദിൻ നാഥ് പി ( ജി എൽ പി എസ് തൊണ്ടിമ്മൽ )
രണ്ടാം സ്ഥാനം – ഡാലിയ നിസ്രീൻ (ജിഎൽ പി എസ് താഴക്കോട്)
മൂന്നാം സ്ഥാനം – ഐൻ അൽസബ അന്നം (എം എം ഒ എൽ പി സ്കൂൾ മുക്കം)
ഫോട്ടോ: മുക്കം എം എ എം ടിടിഐ യിൽ നടന്ന മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പ്രാഥമിക റൗണ്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ