മലയാളം സര്‍വകലാശാല പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല 2021-22 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ

  • എം.എ. ഭാഷാശാസ്ത്രം
  • എം.എ. മലയാളം (സാഹിത്യപഠനം)
  • എം.എ. മലയാളം (സാഹിത്യരചന)
  • എം.എ. മലയാളം (സംസ്കാരപൈതൃകപഠനം)
  • എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻസ്
  • എം.എ./എം.എസ്സി പരിസ്ഥിതിപഠനം
  • എം.എ. വികസനപഠനം (തദ്ദേശവികസനം)
  • എം.എ. ചരിത്രം
  • എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി)
  • എം.എ. ചലച്ചിത്രപഠനം

ഓരോ കോഴ്സിലും പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുക. കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി.എ/ ബി.എസ്സി/ ബികോം ബിരുദമായിരിക്കും. എന്നാൽ എം.എസ്സി പരിസ്ഥിതിപഠന കോഴ്സിന് പ്ലസ്ടു തലത്തിൽ സയൻസ് ഐഛിക വിഷയമായി പഠിച്ചിട്ടുള്ള ഏത് ബിരുദധാരികൾക്കും, ബിരുദ പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രവേശനം

ഓരോ കോഴ്സിനും അഭിരുചി നിർണയിക്കുന്ന പ്രവേശനപ്പരീക്ഷ എഴുതേണ്ടതാണ്. ഒരാൾക്ക് പരമാവധി രണ്ട് കോഴ്സുകൾക്ക് പ്രവേശനപ്പരീക്ഷ എഴുതാവുന്നതാണ്.

അപേക്ഷ ഫീസ്

കോഴ്സ് ഒന്നിന്: 400 (ജനറൽ)

കോഴ്സ് ഒന്നിന്: 200 (പട്ടികജാതി/പട്ടികവർഗ്ഗ/ഭിന്നശേഷി)

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2021 ജൂണ് 6

പ്രവേശന പരീക്ഷ തീയതി പിന്നീട് അറിയിക്കും

spot_img

Related Articles

Latest news