റിയാദ്: സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ മലയാളി കൂട്ടം കൂട്ടായ്മ അഞ്ചാം വാർഷികവും ജനറൽ ബോഡിയും നടത്തി. സുലൈ ഇസ്തിറാഹായിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ നിരവധി പേർ സംബന്ധിച്ചു.
സാംസ്‌കാരിക യോഗം പ്രസിഡന്റ് നയീം അദ്ധ്യക്ഷത വഹിച്ചു. സൗദി ബി.ഡി.കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ചടങ്ങ് ഉത്ഘാടനം ചെയ്തു. സമീർ ഡ്രസ്കോഡ്, ആഷിഖ് വലപ്പാട് ചാരിറ്റി കൂട്ടായിമ, നാസർചെറൂത്ത്, അരുൺ ജോയ്, ഹബീബ് ഒളവട്ടൂർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ഷഫീഖ് സ്വഗതവും ജോയൻ സെക്രട്ടറി ജലീൽ നന്ദിയുംപറഞ്ഞു.
തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിന് നാസർ ചെറൂത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അനസ് കരുപടന്ന (പ്രസിഡന്റ് ) റോഷൻ (സെക്രട്ടറി )
ഷംസീർ (ജോ:സെക്രട്ടറി )
സഫീർ കൊപ്പം (വൈ പ്രസിഡന്റ് )
ജാഫർ പള്ളിക്കൽ ബസാർ,
മുസ്തഫ ഷെർണൂർ, ജംനാസ് മുക്കം,
റാഫി കൊല്ലം, എന്നിവരെ എക്സികുട്ടീവ് മെംമ്പർമാർ ആയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് നയീം കേക്ക് മുറിച്ചു ചടങ്ങിന് മധുരം നൽകി.
തുടർന്ന് സത്താർ മാവൂരിന്റെ നേതൃത്വത്തിൽ നടന്ന കലാസന്ധ്യയിൽ പവിത്രൻ കണ്ണൂർ, നേഹ നൗഫൽ,അക്ഷയ് സുധീർ, സിറാസ് വളപ്ര, ഗിരീഷ് കോഴിക്കോട്, കബീർ എടപ്പാൾ, അഞ്ചലി സുധീർ,നൗഫൽ വടകര, മോളി ജംഷിദ്,സത്താർ മാവൂർ
ആരിഫ് ഇരിക്കൂർ,എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളുടെ മ്യൂസിക്കൽ ചെയർ
കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും ചടങ്ങിന് വേറിട്ട അനുഭവമായി.
പ്രോഗ്രാം കോഡിനേറ്റർ കെ.പി മജീദ് ജലീൽ,ഷഫീഖ്, നസുഹ്, ഫാസിൽ, ഫസൽ,മജീദ് ചോല, അനീസ് വർക്കല,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
നിസാർ കുരിക്കൾ അവതാരകൻ ആയിരുന്നു.