എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസ്സത്തെതുടര്‍ന്ന് മലയാളി വിദ്യാര്‍ഥി മരിച്ചു..

നേപ്പാളില്‍എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുല്ലയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

spot_img

Related Articles

Latest news