ലോകോത്തര നിലവാരത്തില്‍ ഏറ്റവും കാഠിന്യം നിറഞ്ഞ മലേഷ്യന്‍ ഓഫ്‌ റോഡ്‌ റേസില്‍ ചരിത്രം കുറിച്ച്‌ മലയാളികള്‍

കോട്ടയം: ലോകോത്തര നിലവാരത്തില്‍ ഏറ്റവും കാഠിന്യം നിറഞ്ഞ മലേഷ്യന്‍ ഓഫ്‌ റോഡ്‌ റേസില്‍ മലയാളികള്‍ക്ക്‌ മികച്ച നേട്ടം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഡ്രൈവേഴ്‌സ്‌ പങ്കെടുത്ത ചലഞ്ചില്‍ കോട്ടയം സ്വദേശിയായ ആനന്ദ്‌ മാഞ്ഞൂരാനും എറണാകുളം സ്വദേശി വിഷ്‌ണു രാജും അഞ്ചാം സ്‌ഥാനം നേടി.
മലേഷ്യന്‍ പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത മത്സരം മലേഷ്യന്‍ സര്‍ക്കാതും ടൂറിസം വകുപ്പും ചേര്‍ന്നാണ്‌ നടത്തിയത്‌. ആനന്ദ്‌ മാഞ്ഞൂരാന്‍ പ്രത്യേകം തയാറാക്കിയ ജിപ്‌സിയില്‍ ആണ്‌ റേസില്‍ പങ്കെടുത്തത്‌. ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയ ആദ്യ വാഹനമാണിത്‌.ഇന്ത്യയില്‍ നടക്കുന്ന റെയിന്‍ ഫോറസ്‌റ്റ്‌ ചലഞ്ചില്‍ വിജയികളായവര്‍ക്ക്‌ മാത്രമേ മലേഷ്യന്‍ ഓഫ്‌ റോഡ്‌ റേസില്‍ പങ്കെടുക്കാന്‍ കഴിയൂ.2019-ലും 2021-ലും ഇന്ത്യന്‍ റെയിന്‍ ഫോറസ്‌റ്റ്‌ ചലഞ്ചിലെ ജേതാവാണ്‌ ആനന്ദ്‌ വി. മാഞ്ഞൂരാന്‍.25 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ ഇന്ത്യന്‍ വാഹനം മലേഷ്യന്‍ ഓഫ്‌ റോഡ്‌ റേസില്‍ പങ്കെടുക്കുന്നത്‌.
വിവിധ രാജ്യങ്ങളില്‍ റേസില്‍ ചാമ്ബ്യന്‍മാരാണ്‌ ഈ ഇവന്റിന്‌ പങ്കെടുക്കുന്നത്‌ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വാഹനമായതുകൊണ്ട്‌ വാഹനത്തെപറ്റിയുള്ള ധാരണ ഉദ്യോഗസ്‌ഥന്മാര്‍ക്കോ ബന്ധപ്പെട്ട ആളുകള്‍ക്കോ ഇല്ലായിരുന്നത്‌ വളരെയധികം ബുദ്ധിമുട്ടിച്ചുവെന്ന്‌ ആനന്ദ്‌ വി. മാഞ്ഞൂരാന്‍ പറഞ്ഞു. വാഹനം ഇന്ത്യയില്‍ നിന്ന്‌ മലേഷ്യയിലേക്ക്‌ കയറ്റി അയക്കുവാനുള്ള ക്ലിയറന്‍സ്‌ വളരെ കഷ്‌ടപ്പെട്ടാണ്‌ ലഭിച്ചത്‌ .
മറ്റു രാജ്യങ്ങള്‍ ഒക്കെ ഈ സ്‌പോര്‍ട്‌സിനെ വളരെ പ്രധാന്യത്തോടെ കാണുമ്ബോള്‍ ഇന്ത്യയില്‍ മാത്രം, പ്രിത്യേകിച്ചു കേരളത്തില്‍ ഓഫ്‌ റോഡിങ്ങിനു അവഗണന മാത്രമാണ്‌് ലഭിക്കുന്നതെന്നും ആനന്ദ്‌ പറഞ്ഞു.

spot_img

Related Articles

Latest news