കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് : കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു.

ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ഹോസ്പിറ്റലിലെ നഴ്സാണ് . ഏക മകൾ ശ്രദ്ധ വിദേശത്തു ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്തവരുന്നു . ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തൂവൂരിന്റെയും അൽ ഗരാവി ഗ്രൂപ്പിലെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടക്കുന്നു.

spot_img

Related Articles

Latest news