റിയാദ്:വർഷങ്ങളായി വാദീനൂർ ഉംറ ഗ്രൂപ്പിലെ ബസ് ഡ്രൈവറായി സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന നസീം തിരുവമ്പാടി (50) മദീനയിൽ നിന്നും റിയാദിലേക്കു വരും വഴി റിയാദിൽ നിന്നും 560 കിലോമീറ്റർ അകലെ വണ്ടി ഓടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരണപ്പെട്ടു.
വാദിനൂർ ഉംറ ഗ്രൂപ്പിന്റെ ഡ്രൈവറായ ഇദ്ദേഹം ബസ്സ് ഓടി കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സഹ ഡ്രൈവർ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ബസ്സ് സൈഡിലേക്ക് ഒതുക്കി നിർത്തുകയും ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ്സിൽ 40ലധികം യാത്രക്കാരുണ്ടായിരുന്നു.
റിയാദിൽ നിന്ന് 560 കിലോമീറ്റർ അകലെ ഉഖ്ലത്തുസ്സുഖൂറിലാണ് സംഭവം നടന്നത്.
മൃദദേഹം ഉഖ്ലത്തുസ്സുഖൂർ ആശുപത്രിയിലാണ് ഉള്ളത്.സുഹൃത്ത് നിസാർ ആശുപത്രിയിലുണ്ട്.