ഒഴുക്കില്‍പ്പെട്ട് പ്രവാസിയായ മലയാളി ഡോക്ടര്‍ മരിച്ചു

മസ്‌കത്ത്: ഒഴുക്കില്‍പ്പെട്ട് യുവ മലയാളി ഡോക്ടർ മരിച്ചു. മലപ്പുറം, കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. നിസ്‌വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ആണ് നവാഫ്.

ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമിലാണ് ഇദ്ദേഹം ഒഴുക്കില്‍പ്പെട്ടത്. കുടുംബത്തോടൊപ്പമാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം ഇവിടെ എത്തിയത്. കുടുംബം സുരക്ഷിതമായിരിക്കുകയാണെന്നാണ് ലഭ്യമായ വിവരം. നവാഫിന്റെ ഭൗതികശരീരം ഇബ്രി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

spot_img

Related Articles

Latest news