റിയാദ്: ഉംറ നിർവഹിക്കാൻ എത്തിയ തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയില്‍ നിര്യാതനായി. ഏപ്രില്‍ ഏഴിനാണ് നാട്ടില്‍നിന്ന് ഉംറ വിസയില്‍ സൗദിയില്‍ എത്തിയത്.ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമില്‍ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.
ഭാര്യ: സുഹറ, മക്കള്‍: ഷെമീർ മുഹമ്മദ്( ഷാർജ), സജനി. മക്കയില്‍ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറിന്റെയും ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നു.