റിയാദ്: സൗദിയിലെ ജുബൈലിൽ മലയാളി യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജുബൈൽ അൽ മന ഹോസ്പിറ്റലിലെ നഴ്‌സ് ശ്രീലക്ഷ്മി (34) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹോസ്പിറ്റലിലെ എമർജൻസി സെക്ഷനിൽ ജോലി ചെയ്ത് വരികയായിരുന്നു.
നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ടോയൊട്ട യൂണിറ്റ് എക്സികുട്ടീവ് അംഗവും ജുബൈൽ മലയാളി സമാജം ഗ്രൂപ്പിന്റെ സജീവ അംഗവും ആയിരുന്നു.
പത്തനം തിട്ട ആറൻമുള സ്വദേശിനിയാണ്. നവോദയ ഏരിയ സാമൂഹിക ക്ഷേമ കൺവീനർ ശ്രീകുമാറിന്റെ ഭാര്യയാണ്.