25 -01 -2021
കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിക്ടോറിയ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം ഇടയ്ക്കു അവസാനിപ്പിച്ചിരുന്നു . പ്രധാന മന്ത്രി പ്രസംഗിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചപ്പോൾ സദസ്സിൽ ജയ് ശ്രീറാം വിളികളുമായി തടസ്സമുണ്ടാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
ബി ജെ പി വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്നും പണം കൊടുത്തു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മമത. അതിനുദാഹരണമാണ് മമതയുടെ അടുപ്പമുള്ള സുവേന്ദു അധികാരി പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി ജെ പി പണം തന്നാൽ വാങ്ങി വോട്ട് ടി എം സി ക്കു ചെയ്യുവാൻ മമതയുടെ പരിഹാസം. ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ആരെങ്കിലും പോകാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അവർക്ക് തീരുമാനമെടുക്കാം . തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്തു സംസ്സാരിക്കുകയായിരുന്ന മമത.