കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നൽകാൻ ഒരുങ്ങി മമത ബാനര്‍ജി. ഭവാനിപൂര്‍ മണ്ഡലത്തില്‍നിന്നാണ് മമത ജനവിധി തേടുക. തൃണമൂല്‍ വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ തോറ്റതിനെ തുടർന്നാണ് മമത വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.
നിലവിൽ ഭവാനിപൂര്‍ എം എല്‍ എ ശോഭന്ദേബ് ചദ്ദോപാധ്യായ രാജിവച്ചാണ് മമതയ്ക്ക് മത്സരിക്കാൻ സുരക്ഷിതമായ ഒരു മണ്ഡലം ഒരുക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും അധികാരമേറ്റു ആറു മാസത്തിനുള്ളിൽ ജനവിധി തേടി വിജയിക്കണം.
ഭവാനിപൂരിൽ നിന്ന് രണ്ടു തവണ മമത നിയമസഭയിൽ എത്തിയിരുന്നു മമത. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലേക്ക് മാറുകയായിരുന്നു. സെപ്റ്റംബര്‍ 30നാണ് ബംഗാളിൽ മൂന്ന് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മമതക്കെതിരെ ബിജെപി യിലെ പ്രിയങ്ക തിബ്രീവാൾ മത്സരിക്കാനാണ് സാധ്യത.