കൊൽക്കത്ത : വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് അറിയിച്ചു. തൃണമൂൽ വിട്ടു ബിജെപിയിൽ ചേർന്ന തന്റെ മുൻ എം എൽ എ സുവേന്ദു അധികാരിക്കെതിരെ തന്നെയായിരിക്കും മത്സരമെന്നു അവർ അറിയിച്ചു .
ഇതോടെ നന്ദിഗ്രാമിൽ മത്സരം കനക്കുമെന്നാണ് വിലയിരുത്തൽ. പരാജയഭീതി മുന്നിൽക്കണ്ട് സുവേന്ദു മണ്ഡലം മാറിയാൽ അതും തിരിച്ചടിയാകും. മമതയെ തളക്കാൻ നിരവധി കരുനീക്കങ്ങൾ ബിജെപി നടത്തിയിരിന്നുവെങ്കിലും അവർക്കുള്ള ജനസ്വാധീനത്തിൽ വലിയ വിള്ളൽ വീഴ്ത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല . വർഗീയ വിരുദ്ധ പ്രചാരണങ്ങൾക്കൊപ്പം കർഷക സമരവും പ്രധാന ആയുധമാക്കാൻ തന്നെയാണ് മമതയുടെ തീരുമാനം .