മമ്പാട് കോളേജ് അലുംനി സംഗമം; ചടങ്ങിൽ റിയാദ് ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെ ഇടപ്പെടലുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച മമ്പാട് MES കോളേജ് റിയാദ് ചാപ്റ്ററിന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ തലമുറകളിലെ കലാലയ ഓർമ്മകളുടെ പെയ്തിറക്കമായിരുന്നു

മമ്പാട് കോളേജ് അലുംനി സംഗമം. ഒത്തു ചേർന്നിരുന്നത് പലതലമുറയെങ്കിലും എല്ലാ ഓർമ്മ്മകളും എത്തിയത് മമ്പാട് കോളേജ് കളിമുറ്റത്തേക്കാണ്.
വർഷങ്ങൾ എത്രയോ പിറകിലോട്ടു നടന്നാണ് ഓരോരുത്തരും ഒളിമങ്ങാത്ത ഓർമ്മകളുടെ അടരുകൾ തെളിച്ചതോടെ പരസ്പരം പങ്ക് വെച്ചത്.

സംഗമത്തോടനുബന്ധിച്ച് പന്ത്രണ്ടാം വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്ടിങ് പ്രസിഡണ്ട് അബൂബക്കർ മഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സഗീർ അലി EP റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്,
അഡ്വ. മുഹമ്മദ് ഷരീഫ്. ടി.പി, അസീസ് എടക്കര, മുജീബ് കാളികാവ്, ഷാജഹാൻ മുസ്ലിയാരകത്ത്, റിയാസ് അബ്ദുള്ള, ഹർഷദ്.M.T, ബഷീർ T.P തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പ് മുഖ്യരക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ നിയന്ത്രിച്ചു. അമീർ പട്ടണത്ത് പ്രസിഡൻ്റും അബൂബക്കർ മഞ്ചേരി ജന.സെക്രട്ടറിയും സഫീർ തലാപ്പിൽ ട്രെഷററുമായ പുതിയ കമ്മറ്റി രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരിയായി അബ്ദുല്ല വല്ലാഞ്ചിറയും രക്ഷാധികാരികളായി റഫീഖ് കുപ്പനത്ത്, സഗീർ അലി EP, അസീസ് എടക്കര, ഉബൈദ് എടവണ്ണ, സുബൈദ മാഞ്ചേരി എന്നിവരെയും
വൈസ് പ്രസിഡൻ്റുമാരായി ഷാജഹാൻ മുസ്ലിയാരകത്ത്, അഡ്വ. മുഹമ്മദ് ഷരീഫ്. ടി.പി, ലത്തീഫ് C.K, എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി സലിം മമ്പാട്, ബഷീർ.TP, ജുന ആസിഫ് എന്നിവരെയും തെരഞ്ഞെടുത്തു.
ആർട്സ് കൺവീനറായി M .T. ഹർഷദിനെയും സ്പോർട്സ് കൺവീനറായി മുജീബ് കാളികാവ്, മീഡിയ കോ-ഓർഡിനേറ്ററായി റിയാസ് അബ്ദുള്ളയെയും നിയമിച്ചു. തുടർന്ന് പത്ത് അംഗ കോർ കമ്മറ്റിക്കും രൂപം നൽകി.

കൊവിഡ് അതിജീവന കാലം ഉൾപ്പെടെ കോളേജ് കാമ്പസിലും അനുബന്ധ കാര്യങ്ങളിലും ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പ്രവാസ ലോകത്ത് അലുംനി കൂട്ടായ്മയിലൂടെ ഒരുപാട് ക്രിയാത്മകമായ കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന റിയാദ് ചാപ്റ്റർ കമ്മറ്റി വരും കാലങ്ങളിലും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെതായ ഇടപെടലുകൾ നടത്തുമെന്നും
കോളേജുമായി സഹകരിച്ചു കോളേജിന്റെയും അവിടെ പഠിക്കുന്ന സാധാരണക്കാരായ വിദ്യർത്ഥികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും
പുതിയ കമ്മറ്റിക്ക് നേതൃത്വം നൽകുന്ന ഭാരവാഹികളും അംഗങ്ങളും അറിയിച്ചു.

spot_img

Related Articles

Latest news