മുക്കം: മണാശേരി എം.എ.എം.ഒ കോളേജിന്റെ 2021-22 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസിന്റെ നേതൃത്വത്തിൽ നടന്ന പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത ഓൺലൈൻ എക്സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
എല്ലാ പൂർവവിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാമോക്ക് ഗ്ലോബൽ അലുമിനി വിപുലപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് പറഞ്ഞു.
യോഗത്തിൽ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ സംസാരിച്ചു. അലുംമ്നി വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രിൻസിപ്പാൾ വിശദീകരിച്ചു.
നിലവിലെ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തിൽ നടത്തിയ വിവിധ പരിപാടികൾ പ്രസിഡന്റ് ബന്ന ചേന്നമംഗല്ലൂർ, ജന:സെക്രട്ടറി വസീഫ് വളപ്പിൽ എന്നിവർ വിശദീകരിച്ചു.
തുടർന്ന് 2021-22 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അഡ്വക്കറ്റ് മുജീബ് റഹ്മാൻ , ജനറൽ സെക്രട്ടറി സജി ലബ്ബ മദീന, ട്രഷറർ ഫൈസൽ എം. എ. എന്നിവരെയും വൈസ് പ്രസിഡന്റുമാരായി അഷ്റഫ് വയലിൽ, നൗഷാ കൈതമണ്ണ് എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ ബാച്ചുകളെയും അലുമ്നി ഗ്രൂപ്പുകളെയും പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറിമാരായി മുജീബ് ഇ.കെ., അബ്ദുൽ അസീസ് അമീൻ എം.എ. (ഖത്തർ), റീന ഗണേഷ്, അജ്മൽ ഹാദി സി.ടി (യു.എ.ഇ.), മുഹമ്മദ് നൗഫൽ ടി.എം., അബൂബക്കർ സിദ്ദീഖ് എം. എസ്. എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ബന്ന ചേന്നമംഗല്ലൂർ , വസീഫ് വളപ്പിൽ, ഫിറോസ് വയലിൽ, സൗഫീഖ് വെങ്ങളത്ത്, റിയാസ് കുങ്കഞ്ചേരി, ഒ.എം. അബ്ദുറഹ്മാൻ, ഫിൽഷർ, സുമയ്യ ഫർവിൻ, മുഫ്സിറ, ഷുഹൈബ് .യു. എന്നിവരെയും തീരുമാനിച്ചു.
എക്സ് ഒഫീഷ്യോ അംഗങ്ങളായി കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ബാസ് ടി.പി., ഐ.ക്യൂ. എ.സി. കോഡിനേറ്റർ ഡോ. അജ്മൽ മുയീൻ എം.എ., ടീച്ചർ കോഡിനേറ്റർ ഇർഷാദ് എന്നിവരെയും , മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് കമ്മിറ്റി കൺവീനർ ആയി റിയാസ് കുങ്കഞ്ചേരിയെയും നിശ്ചയിച്ചു.
ഓൺലൈൻ മീറ്റിംഗിന് ഡോ. അജ്മൽ മുയീൻ സ്വാഗതവും റിയാസ് കുങ്കഞ്ചേരി നന്ദിയും പറഞ്ഞു.