പാലക്കാട്: മണ്ണാർക്കാട് തച്ചന്പാറയിൽ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ഡ്രൈവറാണ് മരിച്ചത്.
അപകടത്തെതുടർന്ന് ചരക്ക് ലോറി കത്തിനശിച്ചു. ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തി വാതക ചോർച്ച ഉണ്ടാകാതിരിക്കാനുള്ള നടപടികൾ നടത്തി . പ്രദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പും നൽകി.