എടച്ചേരി: കിണര്‍ നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നു രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല.
എടച്ചേരി ടൗണിനടുത്ത് വെങ്കല്ലൂരില്‍ മുതിരക്കാട്ടില്‍ മുഹമ്മദിന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. പടവുകള്‍ പണിയുന്നതിനിടയിലാണ് രാവിലെ മണ്ണിടിഞ്ഞത്. കായക്കൊടി സ്വദേശി കുഞ്ഞമ്മദാണ് (54) മണ്ണിനടിയില്‍പെട്ട് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പൊക്കനെ രക്ഷപ്പെടുത്തി. നാലു തൊഴിലാളികളാണ് ജോലിയിലേര്പെട്ടിരുന്നത്.
എടച്ചേരി പോലീസും വടകര, നാദാപുരം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ച്ചയായി പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മുതദേഹം വടകര സഹകരണ ഹോസ്പിറ്റലി ലേക്കു മാറ്റി., .