മണം

By : അബ്ദുൾകലാം ആലംകോട്

സ്‌കൂളിൽ ബെല്ലടിച്ചു 10 മിനിട്ട് കഴിഞ്ഞ്‌ വരാന്തയിൽ വന്ന് നിൽക്കുന്ന സലാമിനെ കണ്ടിട്ട് അമ്മിണി ടീച്ചർക്ക് കലി കയറി .

“നിനക്ക് ഇത് ഇടക്കിടെ പതിവാണല്ലോ”, മേശപ്പുറത്തു നിന്ന് ചൂരൽ എടുത്തിട്ട് ടീച്ചർ മുരണ്ടു . “ഇങ്ങു കയറി വാ ..കൈ നീട്ടൂ” , സലാം കൈ നീട്ടിയതും ടീച്ചർ ആഞ്ഞടിച്ചു. രണ്ടാമതു കൈ നീട്ടിയതും മുഖത്തേക്ക് അടുത്തപ്പോൾ ടീച്ചർ മുഖം പൊത്തി .

സലാം കൈ ഒന്ന് കൂടെ നീട്ടൂ എന്ന് പറഞ്ഞു അമ്മിണി ടീച്ചർ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി. കൈ വെള്ളയിൽ മീൻചിതമ്പൽ .ഇത് കണ്ട ടീച്ചർക്ക് കോപം അടക്കാൻ കഴിഞ്ഞില്ല. കുളിയും നനയും ഇല്ലാതെ വൃത്തിയില്ലാതെയാണോടാ സ്‌കൂളിൽ വരുന്നത് .

ടീച്ചറിന്റെ ഓരോ അടിയും മൗനമായി കണ്ണീർതൂകി അവൻ ഏറ്റുവാങ്ങി. മിണ്ടാതെ നിൽക്കുന്ന അവനെ കണ്ടിട്ട് ടീച്ചർക്ക് കോപം ഇരച്ചു കയറി. അവന്റെ ചെവി ചോക്ക് പൊടി കൂട്ടി തിരുമ്പി. വേദന സഹിക്കാതെ സലാം നിലത്തു വീണുപോയി.

ചെവിയില്‍ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ “ടീച്ചറെ ഇനി സലാമിനെ അടിക്കരുത്”, എന്ന് പിൻബെഞ്ചിൽ നിന്നൊരു ശബ്ദം. എല്ലാവരും സ്ഥബ്ധരായി അങ്ങോട്ടു നോക്കി. സലാമിന്റെ കൂട്ടുകാരൻ ജോസായിരുന്നു അത്.

“ഞാൻ സലാമിനെ നേരത്തെ വിളിക്കാൻ പോയതാണ്, എന്നാൽ ജോലിക്കു പോയ ഉപ്പാക്കും അവനുമുള്ള ഭക്ഷണം ഉണ്ടാക്കിവേണം അവന് സ്‌കൂളിൽ വരാൻ. സഹായത്തിനു വേറേ ആരുമില്ല എല്ലാവരും നാട്ടിലും അവനും ഉപ്പയും ഇവിടെയുമാണ് . അവൻ എന്റെ കൂടെ വരാൻ നിൽക്കുമ്പോൾ, മീൻകാരൻ വരികയും അവനത് വാങ്ങി ഉപ്പാക്ക് വേണ്ടി പാചകം ചെയ്യുകയും ചെയ്തു. ആ തിരക്കിനിടയിലാണ് ഇടക്കിടെ വരാൻ വൈകുന്നതും , കയ്യിൽ മീന്റെ മണം ഉണ്ടാകുന്നതും. അല്ലാതെ മനപ്പൂർവ്വമല്ല”, ഇത് വളരെ രോഷത്തോടെയും, സങ്കടത്തോടെയും പറഞ്ഞതു കേട്ടപ്പോൾ എല്ലാവരും അത്ഭുതത്തോടെയും സങ്കടത്തോടെയും സലാമിനെ നോക്കി .

ടീച്ചറിന്റെ കാൽക്കൽ കിടന്ന് സലാം കണ്ണീർ തൂകുകയായിരുന്നു .ഇത് കേട്ട ടീച്ചർ എന്ത്‌ ചെയ്യണമെന്നറിയാതെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു. സലാമിന്റെ കണ്ണീർ തന്റെ കൈകൊണ്ടു തുടച്ചു കൊണ്ട് വാരിപ്പുണർന്നു .

മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിൽപെട്ട തച്ചുപറമ്പ് സ്വദേശിയാണ് രണ്ട് പതിറ്റാണ്ടിൽ ഏറെയായി ദുബായിയിൽ ജോലി ചെയ്തു വരുന്ന അബ്ദുൽ കലാം ആലംകോട്. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാസികകളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്നു .ഭാര്യ സംസാബി കുട്ടികൾ മുഹമ്മദ് ഷഹീർ , ഷമീം , ഷിജാസ്‌

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ പ്രസിദ്ധീകരിക്കും

 

spot_img

Related Articles

Latest news