വിജയികൾക്ക് ആദരവ് നൽകി മാനവം മുക്കം

മുക്കം: ചെറുകഥാ മൽസര പുരസ്കാര ജേതാവ് കെ.വി. ജെസ്സി മോൾ ടീച്ചറെ മുക്കത്തെ സാംസ്കാരിക സംഘടനയായ മാനവം ആദരിച്ചു.

മുക്കം ബി.പി. മൊയ്തീൻ സേവാ മന്ദിരിൽ നടന്ന ചടങ്ങ് എ.പി. മുരളീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മാനവം ചെയർമാൻ ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
കാഞ്ചന കൊറ്റങ്ങൽ പൊന്നാട അണിയിച്ചു . എ.എം ജമീല ടീച്ചർ ഉപഹാര സമർപ്പണം നടത്തി.
നാഷണൽ ലൈബ്രറി നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലൂളി അബൂബക്കിനെ ചടങ്ങിൽ അനുമോദിച്ചു.

മുക്കം വിജയൻ , ടി.പി. അബ്ദുൽ അസീസ് , മുക്കം സലീം , മലിക് നാലകത്ത് , എൻ.എം.ഹാഷിർ , സലാം കണ്ണഞ്ചേരി , ജാസ്മിൻ കൈതമണ്ണ , ഉമശ്രി കിഴക്കുംമ്പാട്ട്, ഡോ. മുജീബ് റഹ്മാൻ , ബാബു മാസ്റ്റർ , എൻ. അഹമ്മദ് കുട്ടി ,ഒസി മുഹമ്മദ് , ചാലൂളി അബൂബക്കർ , ബിജുല ടീച്ചർ, ലൈല മുസ്ഥഫ , ധ്രുവൻ കെ.കെ , കെ.വി. ജെസി മോൾ തുടങ്ങിയവർ സംസാരിച്ചു.
കെ. പുരുഷോത്തമൻ സ്വാഗതവും എൻ .അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news