മംഗളൂരുവിൽ ഒരാൾക്ക്‌ നിപാ ലക്ഷണമെന്ന വാർത്തകൾ നിഷേധിച്ച്‌ കർണാടക ആരോഗ്യവകുപ്പ്‌

മംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക്‌ നിപാ ലക്ഷണമെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച്‌ ആരോഗ്യ വകുപ്പ്‌. ഗോവയിൽ കിറ്റ്‌ നിർമാണ ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന കാർവാർ സ്വദേശിയായ യുവാവ്‌ വെൻലോക്‌ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്‌. എന്നാൽ അയാൾക്ക്‌ നിപായുടെ യാതൊരു ലക്ഷണവുമില്ലെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കിഷോർ പറഞ്ഞു.

യുവാവ്‌ മാധ്യമ വാർത്തകളെ തുടർന്ന്‌ ഭയത്തിലാകുകയും തുടർന്ന്‌ നിപാ പരിശോധന നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന്‌ ഇയാളുടെ സാമ്പിൾ പൂനെയിലേക്ക്‌ അയച്ചു. പരിശോധന ഫലം നാളെ ലഭിക്കുമെന്നും ഡോ. കിഷോർ പറഞ്ഞു.

യുവാവ്‌ പൂർണ ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഡിഎച്ച്‌ഒ അറിയിച്ചു. കന്നട ചാനലുകൾക്ക്‌ പിന്നാലെ മലയാളത്തിലെ ചില ചാനലുകളും വെബ്‌ സൈറ്റുകളുമടക്കം തെറ്റായ വാർത്ത പ്രചരിപ്പിച്ചിരുന്നു.

spot_img

Related Articles

Latest news