മഞ്ഞൊടി ചാലിപ്പാടം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി ചാലിപ്പാടം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിട്ടുള്ളത്.

മാവൂര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന ഗ്രാമീണ പാതയായ ഈ റോഡ് ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മലപ്രം ഭാഗത്തുള്ള ആളുകള്‍ക്ക് ബസ് കയറുന്നതിന് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന മഞ്ഞൊടിയിലാണ് ഈ റോഡ് എത്തിചേരുന്നത്.

ഈ റോഡിന് ഫണ്ട് അനുവദിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് പൂവണിയുന്നത്.

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 റോഡുകള്‍ക്കായി 3.44 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി മാധവന്‍, കെ ബാലചന്ദ്രൻ, എം ധർമ്മജൻ, കെ കേളുക്കുട്ടി മാസ്റ്റർ, ടി ഉണ്ണികൃഷ്ണൻ, കെ സരോജിനി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി നന്ദിനി സ്വാഗതവും എൻ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news