മര്‍ബാന്‍ എന്ന പേരില്‍ യു.എ.ഇ സ്വന്തം ക്രൂഡ് ഓയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ബ്രന്‍റ്, ഡബ്ല്യു.ടി.ഐ എന്നിവയ്ക്കുള്ള ബദല്‍ എന്ന നിലയ്ക്ക് മര്‍ബാന്‍ ഏറെ സ്വീകാര്യത നേടുമെന്നാണ് അബുദാബിയുടെ കണക്കുകൂട്ടല്‍. ഏഷ്യന്‍ മാര്‍ക്കറ്റാണ് മര്‍ബാനിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
ഇന്ത്യയുള്‍പ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് യു.എ.ഇ ബ്രാന്‍ഡ് കൂടുതല്‍ പ്രയോജനകരമാകും. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഇറക്കുമതി കൂടുതല്‍ സുതാര്യമാക്കുന്നതോടൊപ്പം വിലയിലെ അനിശ്ചിതത്വവും ഇല്ലാതാകും. ഇന്ത്യയുടെ ആഭ്യന്തര എണ്ണവിലയില്‍ കുറവ് വരുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.