മർകസ് നോളജ് സിറ്റി : മർകസ് നോളജ് സിറ്റിയിൽ മാപ്പിള കലാ പരിശീലനം ആരംഭിച്ചു. നോളജ് സിറ്റിയിലെ മലൈബാർ സെന്റർ ഫോർ ഫോക്‌ലോർ സ്റ്റഡീസിന്റെ കീഴിലാണ് പതിനഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മാപ്പിള കലാ പരിശീലനം ആരംഭിച്ചത്. ഡോ. കോയ കാപ്പാട്, അബൂബക്കർ പടിക്കൽ, അഷ്‌റഫ് സഖാഫി പുന്നക്കൽ, നിയാസ് ചോല, ഫൈസൽ എളേറ്റിൽ, ഡോ. കെ.സി അബ്ദു റഹ്‌മാൻ ഹികമി തുടങ്ങിയ പ്രകത്ഭരുടെ നേതൃത്വഘത്തിലാണ് ക്ലാസ്സുകൾ നടക്കുക. മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ നോളജ് സിറ്റി സി.എ.ഒ അഡ്വ. തൻവീർ ഉമർ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. പതിനഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ പാരമ്പര്യവും ആധുനികവുമായിട്ടുള്ള മാപ്പിളപ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, സൂഫി ഗാനങ്ങൾ, എന്നിവയിൽ പരിശീലനങ്ങൾ നൽകും. ചടങ്ങിൽ ഡോ.മുഹമ്മദ് റോഷൻ നൂറാനി സ്വാഗതവും, നൂറുദ്ധീൻ മുസ്തഫ നൂറാനി നന്ദിയും പറഞ്ഞു.