കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്‌സ് ഉപയോഗിക്കാം.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്റ്റ് എക്സ്പര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിസിജിഐയുടെ അംഗീകാരം.
മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് കൊവോവാക്‌സിന് വിപണി അംഗീകാരം നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍, 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കൊവോവാക്‌സ് ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസിന്റെ അംഗീകാരത്തിനായി ഡിസിജിഐക്ക് കത്തെഴുതിയിരുന്നു.
2021 ഡിസംബര്‍ 28ന് മുതിര്‍ന്നവരിലും 2022 മാര്‍ച്ച് 9ന് 12 മുതല്‍ 17 വയസ് വരെ പ്രായത്തിലുള്ളവരിലും 7മുതല്‍ 11 വരെ വയസ്സ് പ്രായമുള്ള കുട്ടികളിലും ചില നിബന്ധനകള്‍ക്ക് വിധേയമായി അടിയന്തിര ഉപയോഗത്തിനായി കൊവോവാക്‌സിന് അംഗീകാരം നല്‍കിയിരുന്നു.