മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു

 

നോളജ് സിറ്റി: മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ഒൻപത് കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്ക് മസ്ജിദിൽ വെച്ച് നടന്ന ആത്മീയ സദസ്സിൽ പ്രമുഖ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ ലോക പ്രശസ്ത പണ്ഡിതനും യെമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്സിറ്റിയുടെ തലവനുമായ സയ്യിദ് ഉമർ ബിൻ ഹഫീസ് തങ്ങൾ ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നൽകി.
പ്രഭാത പ്രാർത്ഥനക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മസ്ജിദിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ഇ. സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, മറ്റു സമസ്ത മുശാവറ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. തുടർ ദിവസങ്ങളിൽ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും. നവംബർ ഇരുപത് വരെ നിശ്ചയിച്ചിരിക്കുന്ന മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

spot_img

Related Articles

Latest news